---
title: "മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ “സ്കിൽ ഗാർഡൻ” പ്രവൃത്തിപരിചയ മെഗാ ശിൽപശാല"
english_title: "“Skill Garden” work experience mega workshop at Moothedath Higher Secondary School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312252/“Skill Garden” work experience mega workshop at Moothedath Higher Secondary School"
published_at: "2025-08-31T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b46b8fa7447_Screenshot_20250831_210418_VN_-_Video_Editor.jpg"
keywords: []
---

# മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ “സ്കിൽ ഗാർഡൻ” പ്രവൃത്തിപരിചയ മെഗാ ശിൽപശാല

> **Lead Summary:** > തളിപ്പറമ്പ്: മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “സ്കിൽ ഗാർഡൻ” പ്രവൃത്തിപരിചയ മെഗാ ശിൽപശാല നടത്തി.

## Article Content

> തളിപ്പറമ്പ്: മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “സ്കിൽ ഗാർഡൻ” പ്രവൃത്തിപരിചയ മെഗാ ശിൽപശാല നടത്തി.

പ്രവൃത്തിപരിചയ അധ്യാപിക പി.വി. വർഷ സ്വാഗതം പറഞ്ഞ് തുടങ്ങിയ ചടങ്ങിൽ, സ്കൂൾ പ്രിൻസിപ്പൽ ഡോ. ദേവിക എ. അധ്യക്ഷത വഹിച്ചു. മാനേജർ മോഹനചന്ദ്രൻ പി. ശിൽപശാല ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ രത്നാകരൻ മാസ്റ്റർ, പി.ടി.എ. പ്രസിഡന്റ് ഷാജി, വൈസ് പ്രസിഡന്റ് അനിൽ, മദർ പി.ടി.എ. പ്രതിനിധി സ്മിതാ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി പി.വി. സന്തോഷ് മാസ്റ്റർ നന്ദി പറഞ്ഞു.

അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന 150-ഓളം വിദ്യാർത്ഥികൾ വിവിധ പരിശീലനങ്ങളിൽ പങ്കെടുത്തു. മെറ്റൽ എംപോസിംഗ്, ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ്, പോട്ടറി പെയിന്റിംഗ്, എംബ്രോയിഡറി, പേപ്പർ ക്രാഫ്റ്റ്, ക്ലേ മോഡലിംഗ്, മെറ്റൽ എൻഗ്രേവിംഗ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം ലഭിച്ചു.

കുട്ടികളിൽ ശ്രദ്ധ, ആത്മവിശ്വാസം, സൃഷ്ടിപരത്വം എന്നിവ വളർത്തുകയും തൊഴിൽ സാധ്യതകളിലേക്ക് അവരെ നയിക്കുകയും ചെയ്യുകയായിരുന്നു ശിൽപശാലയുടെ ലക്ഷ്യം.

വൈകുന്നേരം നാല് മണിക്ക് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചുകൊണ്ട് പരിപാടി സമാപിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312252/“Skill Garden” work experience mega workshop at Moothedath Higher Secondary School)